നവോദയ വിദ്യാലയ വാർഷികം
1510306
Sunday, February 2, 2025 3:41 AM IST
വെച്ചൂച്ചിറ: ജവാഹർ നവോദയ വിദ്യാലയത്തിലെ വാർഷികാഘോഷങ്ങൾ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി. സുധീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ റോസ്മോൾ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രമാദേവി, ഗ്രാമപഞ്ചായത്തംഗം പ്രസന്നകുമാരി,
വെച്ചൂച്ചിറ കോളനി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ബീന, അധ്യാപക-രക്ഷാകർതൃ കൗൺസിൽ അംഗം ഷിജി സാറാ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ചു നടന്നു.