ട്രോളുകൾ മതിയാക്കാം... നഗരസഭാ ബസ് സ്റ്റാൻഡ് യാർഡ് പൂർണസജ്ജം
1510108
Saturday, February 1, 2025 3:31 AM IST
പത്തനംതിട്ട: ട്രോളുകളിൽ നിറഞ്ഞുനിന്ന പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡ് ഇനി മാതൃകയാക്കാം. നവീകരണം പൂർത്തിയാക്കിയ ഹാജി സി. മീരാസാഹിബ് സ്മാരക ബസ് സ്റ്റാൻഡ് യാർഡ് ഇന്നു വൈകുന്നേരം നാടിന് സമർപ്പിക്കും.
നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ യാർഡ് ഉദ്ഘാടനം ചെയ്യും. ഉയർന്ന നിലവാരത്തിൽ ശാസ്ത്രീയമായി തയാറാക്കിയിരിക്കുന്ന ഒന്നാം ഘട്ട യാർഡ് ഉദ്ഘാടന ചടങ്ങിൽ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനവും നടത്തിയിരുന്നു. ഇതാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്.