ഐക്യ ക്രിസ്തീയ കൺവൻഷൻ ഇന്നു സമാപിക്കും
1510105
Saturday, February 1, 2025 3:31 AM IST
പെരുന്പെട്ടി: പെരുന്പെട്ടി, ചുങ്കപ്പാറ, കോട്ടാങ്ങൽ, കുളത്തൂർ, നിർമലപുരം പ്രദേശങ്ങളിലെ എപ്പിസ്കോപ്പൽ സഭകളുടെ നേതൃത്വത്തിൽ നടത്തിവരുന്ന പതിനാറാമത് ഐക്യ ക്രിസ്തീയ കൺവൻഷൻ ഇന്നു സമാപിക്കും.
അത്യാൽ ശാലേം മാർത്തോമ്മ പള്ളിയിൽ നടന്ന കൺവൻഷനിൽ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത, ഫാ. മാത്യു തുണ്ടിയിൽ, റവ. ഷാജി എം. ജോൺസൺ, മോൺ. ജോസ് നവാസ്, ഫാ. ജിനോ പുന്നമറ്റത്തിൽ എന്നിവർ വിവിധ ദിവസങ്ങളിൽ വചനശുശ്രൂഷ നിർവഹിച്ചു.
ഇന്നു വൈകുന്നേരം റവ. ബോബി മാത്യു പ്രസംഗിക്കും.