അന്തർ മേഖലാ ലോൺ ടെന്നീസ് ടൂർണമെന്റിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ജേതാക്കൾ
1510305
Sunday, February 2, 2025 3:41 AM IST
തിരുവല്ല: കേരള ആരോഗ്യ സർവകലാശാല അന്തർ മേഖലാ ലോൺ ടെന്നീസ് മത്സരങ്ങളിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ജേതാക്കളായി.
തിരുവല്ല സെന്റ് മേരീസ് ടെന്നീസ് അക്കാഡമി ഇൻഡോർ സിന്തറ്റിക്ക് കോർട്ടിൽ നടന്ന മത്സരങ്ങളിൽ ആലപ്പുഴ ടിഡിഎംസി മെഡിക്കൽ കോളജ് രണ്ടാം സ്ഥാനവും ആതിഥേയരായ പുഷ്പഗിരി മെഡിക്കൽ കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വ്യക്തിഗത വിഭാഗത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഷമീമ ഷെർഷ ഒന്നാം സ്ഥാനവും മറിയം അഫ്രിൻ അബ്ദുല്ല രണ്ടാം സ്ഥാനവും ആലപ്പുഴ ടിഡിഎം മെഡിക്കൽ കോളജിലെ മരിയ അന്ന ജോഷി മൂന്നാം സ്ഥാനവും കരസ്ഥമാക്കി .
ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജ് പ്രിൻസിപ്പൽ പ്രഫ. എസ്. സുരേഷ് സമ്മാനദാനം നിർവഹിച്ചു. ഡോ. റജിനോൾഡ് വർഗീസ്, ഡോ. മാധവൻ, റോബിൻ ജോർജ്, ഡോ. സാബു പി. സാമുവേൽ, യൂണിയൻ ചെയർമാൻ ബോനു കെ. ബോബി തുടങ്ങിയവർ പ്രസംഗിച്ചു.