കേരള കോൺഗ്രസ് -എം കാരുണ്യദിനാചരണം
1510114
Saturday, February 1, 2025 4:04 AM IST
കല്ലൂപ്പാറ: മുന്‍ ധനമന്ത്രി കെ.എം. മാണിയുടെ 92 -ാം ജന്മദിനം കേരള വനിതാ കോൺഗ്രസ് -എം തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റി കാരുണ്യദിനമായി കടമാന്‍കുളം എംജിഎം ബഥനി ശാന്തിഭവനില്‍ ആചരിച്ചു.
കേരള കോണ്‍ഗ്രസ് -എം ജില്ലാ സെക്രട്ടറി ജേക്കബ് മാമ്മന്‍ വട്ടശേരി ഉദ്ഘാടനം ചെയ്തു. കേരള വനിതാ കോണ്‍ഗ്രസ്- എം തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് സൂസമ്മ ബേബി അധ്യക്ഷത വഹിച്ചു.
കേരള വനിതാ കമ്മീഷന് അംഗം എലിസബത്ത് മാമ്മന്‍ മത്തായി മുഖ്യപ്രഭാഷണവും മദര്‍ സുപ്പീരിയര്‍ സിസ്റ്റർആനീസ് അനുഗ്രഹ പ്രഭാഷണവും നടത്തി. സ്കൂള്‍ പ്രിൻസിപ്പൽ സിസ്റ്റർ മെർസിലിറ്റ്, പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം ജേക്കബ് കെ. ഇരണക്കൽ, പാര്‍ട്ടി മണ്ഡലം പ്രസിഡന്റുമാരായ തോമസ് ചാണ്ടപ്പിള്ള, സന്തോഷ് തോമസ്, വനിതാ കോൺഗ്രസ് -എം സംസ്ഥാന കമ്മിറ്റിയംഗം ധന്യ മാമ്മന്‍,
യൂത്ത്ഫ്രണ്ട് -എം നിയോജക മണ്ഡലം പ്രസിഡന്റ് നെബു തങ്ങളത്തില്‍, നിയോജകമണ്ഡലം സ്റ്റിയറിംഗ് കമ്മിറ്റിയംഗങ്ങളായ കെ.ജെ. ബേബി, പി.ആര്. ചന്ദ്രബാബു, ബിജു നൈനാന്, വനിതാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രേഷ്മ ലിജു എന്നിവര്‍ പ്രസംഗിച്ചു.
ഓമല്ലൂർ: കേരള കോണ്‍ഗ്രസ് - എം ചെയര്‍മാനും മുന്‍ മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ 92-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരുണയുടെ കൈയൊപ്പ് എന്ന പേരില്‍ മന്ദിരങ്ങളില്‍ ഒരു നേരം ഭക്ഷണം കൊടുക്കുക.
നിര്‍ധനരായ കാന്‍സര്‍ രോഗികളെ സഹായിക്കുക തുടങ്ങിയ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ നിയോജക മണ്ഡലതല ഉദ്ഘാടനം ചെന്നീര്‍ക്കര ആശ്വാസ് ഭവനില്‍ റവ. അഭിഷേക് ഡാന്‍ ഉമ്മന്‍ നിര്‍വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് കുര്യന് മടക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അംഗം മിനി വര്‍ഗീസ്, പാര്‍ട്ടി സംസ്ഥാന സമിതി അംഗം ബിജോയ് തോമസ്, നേതാക്കളായ ഏബ്രഹാം കുരുവിള, സിജു അമ്പാട്ടുപറമ്പില്‍, ആനി സ്ലീബാ, സിപിഐ നേതാവ് മോഹന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.