നീതിയും സമാധാനവും ഒന്നിക്കുന്ന സാമൂഹികക്രമം അനിവാര്യം: യുയാക്കിം മാർ കൂറിലോസ്
1510107
Saturday, February 1, 2025 3:31 AM IST
തിരുമൂലപുരം: ജാതിയുടെയും മതത്തിന്റെയും പേരിൽ രൂപപ്പെടുന്ന മതിൽക്കെട്ടുകൾ മനുഷ്യനെ ഭിന്നിപ്പിക്കുന്ന പ്രവണത വർധിച്ചുവരുന്നത് ഗൗരവമായി കാണണമെന്ന് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത.
ഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാ സമിതിയുടെയും ഗാന്ധി സ്മാരക ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന വിശ്വശാന്തി ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗാഡി പീസ് ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി റവ. തോമസ് പി. ജോർജ് അധ്യക്ഷത വഹിച്ചു. ഭാരത് സേവക് സമാജ് സംസ്ഥാന ചെയർമാൻ ഡോ. രമേശ് ഇളമൺ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.
റവ. ബിനു വർഗീസ്, ലിനോജ് ചാക്കോ, ഫാ. ഫിലിപ്പ് തായില്യം, ഗ്രന്ഥശാല പ്രസിഡന്റ് ടി.എ. റെജി കുമാർ, ഷാജി മാത്യു, തോമസ് വർഗീസ്, അനാംസ് ഡയറക്ടർ ജോർജി ഏബ്രഹാം, ബെൻസി തോമസ്, എ.വി. ജോർജ്, കോശി ജേക്ക് എന്നിവർ പ്രസംഗിച്ചു.