ആറുവയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
1510118
Saturday, February 1, 2025 4:04 AM IST
പത്തനംതിട്ട: ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ കൊടുമൺ പോലീസ് പിടികൂടി. കൊടുമൺ സ്വദേശി രാജേഷാണ് (39) അറസ്റ്റിലായത്. കഴിഞ്ഞവർഷം ഡിസംബറിൽ ഒരു ദിവസം കുട്ടി ബന്ധുവീട്ടിലാണ് പീഡിപ്പിക്കപ്പെട്ടത്.
കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് എസ്ഐ കെ. എസ്. ധന്യയാണ് മൊഴിയെടുത്തത്. കുട്ടിയുടെ മൊഴി പത്തനംതിട്ട ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
കൊടുമൺ പോലീസ് ഇൻസ്പെക്ടർ പി. വിനോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജിതമാക്കിയ അന്വേഷണത്തിൽ പ്രതിയെ ഉടനടി കണ്ടെത്തി കസ്റ്റഡിയിലെടുത്തു. രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് പോലീസ് സംഘം ഇയാളെ താമസസ്ഥലത്തുനിന്നും പിടികൂടുകയായിരുന്നു.