അശ്വമേധം 6.0 കുഷ്ഠരോഗ നിർമാർജനം: ബോധവത്കരണ പരിപാടി
1510115
Saturday, February 1, 2025 4:04 AM IST
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് എൻഎസ്എസ് യൂണിറ്റും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സംയുക്തമായി അശ്വമേധം 6.0 ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി ബോധവത്കരണ പരിപാടിയും അതോടൊപ്പം ഒരു മാജിക് ഷോയും നടത്തി.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ് അധ്യക്ഷത വഹിച്ചു. ജില്ലാതല ലെപ്രസി ഓഫീസർ ഡോ. എസ്. സേതുലക്ഷ്മി ഉദ്ഘാടനം ചെയ്തു.
മാസ് മീഡിയ ഓഫീസർ എസ്. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ഷിബു ഇസ്മായേൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആൻസി സാം എന്നിവർ പ്രസംഗിച്ചു.
അതോടൊപ്പം ആർസി ബോസ് ആൻഡ് ടീമിന്റെ മാജിക് ഷോയും അവതരിപ്പിച്ചു. പതിനാലു ദിന ക്യാമ്പിന്റെ ഭാഗമായി ലെപ്രസി ഇറാഡിക്കേഷന്റെ ലഘുപത്രിക ഡോ. സേതുലക്ഷ്മി ഡോ. സിന്ധു ജോൺസിന് കൈമാറി പ്രകാശനം ചെയ്തു.