തോട്ടപ്പുഴശേരി മാതൃകാ വില്ലേജ് പദ്ധതി: ആലോചനായോഗം നാളെ
1510290
Sunday, February 2, 2025 3:29 AM IST
കോഴഞ്ചേരി: പത്മഭൂഷണ്‍ മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന്റെയും, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിനെ ഒരു മാതൃകാ വില്ലേജ് ആയി ഏറ്റെടുക്കണമെന്ന ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്തായുടെ ആഗ്രഹം പ്രാവര്‍ത്തികമാക്കുന്ന പദ്ധതിക്ക് ഫൗണ്ടേഷന് തുടക്കം കുറിക്കുന്നു.
ഇതു സംബന്ധിച്ച ആലോചനായോഗം നാളെ 3.30ന് തോട്ടപ്പുഴശേരി പഞ്ചായത്ത് ഹാളില്‍ നടക്കും. ത്രിതല പഞ്ചായത്തംഗങ്ങള്‍, ആറന്മുള, തിരുവല്ല എംഎല്‍എമാര്‍, സിഡിഎസ് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ജാതി -മത സംഘടന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി രാജന് വര്‍ഗീസ് അറിയിച്ചു.