മഞ്ഞനിക്കര പെരുന്നാളിന് ഇന്നു കൊടിയേറും
1510291
Sunday, February 2, 2025 3:29 AM IST
പത്തനംതിട്ട: മഞ്ഞനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന മാര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയർക്കീസ് ബാവായുടെ 93-ാമത് ദുഖ്റോനോ പെരുന്നാളിന് ഇന്ന് കൊടിയേറും.രാവിലെ എട്ടിന് ദയറാ കത്തീഡ്രലിൽ മഞ്ഞനിക്കര ദയറാ തലവൻ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത,
മെത്രാപ്പോലീത്തമാരായ മാത്യൂസ് മാർ തേവോദോസിയോസ്, കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന. തുടർന്ന് ദയറാ അങ്കണത്തിൽ പെരുന്നാളിനു കൊടിയേറും. യാക്കോബായ സഭയിലെ എല്ലാ ദേവാലയങ്ങളിലും ഇന്ന് പാത്രിയർക്കാ പതാക ഉയർത്തും.
വൈകുന്നേരം ആറിന് ഓമല്ലൂര്‍ കുരിശിങ്കല്‍ ഗീവര്‍ഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റും. ഏഴ്, എട്ട് തീയതികളിലാണ് പ്രധാന പെരുന്നാൾ.