വായ്പൂര് പുത്തൻപള്ളിയിൽ തിരുനാൾ
1510119
Saturday, February 1, 2025 4:04 AM IST
കുളത്തൂർമൂഴി: വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള വായ്പൂര് പുത്തൻപള്ളിൽ തിരുനാളിന് കൊടിയേറി. ഇന്നു രാവിലെ ഏഴിന് വികാരി ഫാ. ജോർജ് വാത്യാകരിയുടെ കാർമികത്വത്തിൽ ദിവ്യബലിയും തുടർന്ന് വാഹന വെഞ്ചരിപ്പും.
വൈകുന്നേരം ആറിന് ആഘോഷമായ റംശയ്ക്കുശേഷം പ്രയാർ - കൊച്ചാലുങ്കൽ വഴി പ്രദക്ഷിണം. ഫാ. ജയിൻ പുത്തൻപുരയ്ക്കൽ കാർമികനാകും. പ്രയാർ കവലയിൽ ഫാ. ടോംസ് കളപ്പുരയ്ക്കൽ സന്ദേശം നൽകും.
പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ ഏഴിന് വിശുദ്ധ കുർബാനയ്ക്ക് വികാരി ഫാ. ജോർജ് വാത്യാകരി കാർമികത്വം വഹിക്കും. 9.15 ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിലിനു സ്വീകരണം.
തുടർന്ന് ആഘോഷപൂർവമായ തിരുനാൾ കുർബാന, പ്രസംഗം. 12.15 ന് പുതുതായി നിർമിച്ച മതബോധന കേന്ദ്രത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും ആർച്ച്ബിഷപ് നിർവഹിക്കും. തുടർന്ന് പ്രദക്ഷിണവും ഉത്പന്നലേലവും കൊടിയിറക്കും. രാത്രി ഏഴിന് തിരുവനന്തപുരം ബീറ്റ്സ് ഓഫ് ട്രാവൻകൂറിന്റെ ഗാനമേള.