പൊതുവിതരണ കേന്ദ്രങ്ങൾക്കു മുന്പിൽ ധർണ നടത്തി
1509748
Friday, January 31, 2025 3:59 AM IST
പത്തനംതിട്ട: രാജ്യത്തിന് മാതൃകയായിരുന്ന കേരളത്തിലെ പൊതുവിതരണ സമ്പ്രദായം പിണറായി സര്‍ക്കാര്‍ തകര്‍ത്ത് ഇല്ലാതാക്കിയതായി ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍.
പൊതുവിതരണ സംവിധാനത്തിലെ തകര്‍ച്ചയ്ക്കെതിരേ കെപിസിസി ആഹ്വാനം അനുസരിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ക്ക് മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വെട്ടിപ്പുറത്ത് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അവശ്യസാധനങ്ങളുടെ വിലവര്‍ധനമൂലം കേരളത്തിലെ സാധാരണ ജനങ്ങള്‍ ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്ന സാഹചര്യത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള പൊതുവിതരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പാടെ അവതാളത്തിലായിരിക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
പത്തനംതിട്ട വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റനീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, സജി കോട്ടയ്ക്കാട്, കെ. ജാസിംകുട്ടി, സിന്ധു അനില്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം, പത്തനംതിട്ട ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാസര്‍ തോണ്ടമണ്ണില്‍ തുടങ്ങിയവർ പ്രസംഗിച്ചു.