പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഒ​ഴി​വു​ള്ള ത​ദ്ദേ​ശ​ സ്ഥാ​പ​ന വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 24നു ​ന​ട​ക്കും.​ ഇ​ന്ന​ലെ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​വും നി​ല​വി​ല്‍ വ​ന്നു.

പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി​യി​ലെ കു​മ്പ​ഴ നോ​ര്‍​ത്ത് വാ​ര്‍​ഡ്, അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ത​ടി​യൂ​ര്‍, പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഗാ​ല​ക്സി ന​ഗ​ര്‍ വാ​ര്‍​ഡു​ക​ളി​ലു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. മൂ​ന്നും വ​നി​താ സം​വ​ര​ണ​വാ​ർ​ഡു​ക​ളാ​ണ്. അ​ന്തി​മ സ​മ്മ​തി​ദാ​യ​ക പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ആ​റുവ​രെ സ​മ​ര്‍​പ്പി​ക്കാം. ഏ​ഴി​ന് സൂ​ക്ഷ്മ പ​രി​ശോ​ധ​ന. സ്ഥാ​നാ​ര്‍​ത്ഥി​ത്വം പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 10. വോ​ട്ടെ​ടു​പ്പ് രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റുവ​രെ. വോ​ട്ടെ​ണ്ണ​ല്‍ 25ന് ​രാ​വി​ലെ 10 മു​ത​ൽ.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളി​ല്‍ മത്സ​രി​ക്കാ​ന്‍ 2,000 രൂ​പ​യും മു​നി​സി​പ്പ​ല്‍ വാ​ര്‍​ഡു​ക​ളി​ല്‍ 4,000 രൂ​പ​യു​മാ​ണ് സ്ഥാ​നാ​ഥി​ക​ള്‍ കെ​ട്ടി​വ​യ്‌​ക്കേ​ണ്ട തു​ക. പ​ട്ടി​കവി​ഭാ​ഗ​ക്കാ​ര്‍​ക്ക് നി​ശ്ചി​ത​തു​ക​യു​ടെ 50 ശ​ത​മാ​നം മ​തി​യാ​കും.

പ്ര​ചാ​ര​ണ​ത്തി​നു​ള്ള പ​ര​മാ​വ​ധി തു​ക​വി​നി​യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളി​ല്‍ 25,000 രൂ​പ​യും മു​നി​സി​പ്പ​ല്‍ വാ​ര്‍​ഡു​ക​ളി​ല്‍ 75,000 രൂ​പ​യു​മാ​ണ് എ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 24ന് ​ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ലോ​ക​ന യോ​ഗം വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്നു രാ​വി​ലെ 11ന് ​ചേം​ബ​റി​ല്‍ ചേ​രും.