മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി
1510110
Saturday, February 1, 2025 4:04 AM IST
പത്തനംതിട്ട: മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന് സംഘടിപ്പിച്ച മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പീസ് ഫൗണ്ടേഷന് ജില്ലാ ചെയര്മാന് സാമുവേല്‍ പ്രക്കാനം അധ്യക്ഷത വഹിച്ചു.
കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ് കുറ്റിയില്‍, സാഹിത്യകാരന് വിനോദ് ഇളകൊള്ളൂര്‍, ഫൗണ്ടേഷന് ജില്ലാ സെക്രട്ടറി തോമസ് ചാക്കോ, ജില്ലാ ഭാരവാഹികളായ സിനു ഏബ്രഹാം, ജോസ് ഏബ്രഹാം, ഷിബി അനില്‍,
മഞ്ചു ബിനോ, എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ടി. ബിന്ദുമോള്‍, അരവിന്ദ് ലാല്‍, ബീനാ തോമസ്, ബിനോദ് മാത്യു, സക്കറിയ തോമസ്, ശ്യാം ശിവന് എന്നിവര്‍ പ്രസംഗിച്ചു.