ചേലക്കൊമ്പ് റോഡ് നിർമാണം ആരംഭിക്കണം: കേരള കോൺഗ്രസ്
1509756
Friday, January 31, 2025 3:59 AM IST
ആനിക്കാട് : തിരുവല്ല- മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ് നിർമാണം ആരംഭിക്കണമെന്ന് കേരള കോൺഗ്രസ് ആനിക്കാട് മണ്ഡലം പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. റോഡ് നിർമാണത്തിനു തുക അനുവദിച്ച് എട്ടുവർഷം കഴിഞ്ഞിട്ടും പണി ആരംഭിക്കാൻ കഴിയാത്തത് സർക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് യോഗം കുറ്റപ്പെടുത്തി.
ഈ റോഡിനോടു ബന്ധപ്പെട്ട പാതിക്കാട് - കവളിമാവ് , ഹനുമാൻ കുന്ന് - വെള്ളരിങ്ങാട്, നീലംപാറ - കവളിമാവ് - വെട്ടിക്കാവ്, നീലം പാറ - പുല്ലുകുത്തി തുടങ്ങിയ റോഡുകളും തകർന്നു കിടക്കുകയാണ്. മണ്ഡലം പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ചു.