കരാട്ടെ മെഡലിസ്റ്റുകൾക്ക് അനുമോദനം
1510103
Saturday, February 1, 2025 3:31 AM IST
പത്തനംതിട്ട: സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ വിജയികളായവരെ ജില്ലാ സ്പോർട്സ് കൗൺസിൽ അനുമോദിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കരാട്ടെ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് മാത്യു ഏബ്രഹാം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എൻ. ചന്ദ്രൻ, ട്രഷറർ മനോജ് രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ടിന്റു ദാസ്, എക്സിക്യൂട്ടീവ് അംഗം സെന്തിൽ കുമാർ, പരിശീലകൻ എം.എസ്. പ്രവീൺ തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 105 മത്സരാർഥികൾ ജില്ലയിൽനിന്ന് പങ്കെടുത്തു. സബ്ജൂണിയർ, ജൂണിയർ, സീനിയർ, കേഡറ്റ്, അണ്ടർ 21 വിഭാഗങ്ങളിലായി മൂന്നുദിവസം നടന്ന മത്സരത്തിൽ 10 മെഡലുകളാണ് ജില്ലയ്ക്ക് ലഭിച്ചത്.