ചെത്തിപ്പുഴ ആശുപത്രിയില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ മാമോഗ്രാം ഉദ്ഘാടനം നാലിന്
1510295
Sunday, February 2, 2025 3:29 AM IST
ചങ്ങനാശേരി: ചങ്ങനാശേരിയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ മാമോഗ്രാം സംവിധാനം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ സ്ഥാപിക്കുന്നു. ലോക കാന്‍സര്‍ ദിനമായ നാലിന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ആശീര്‍വാദ കര്‍മം നിര്‍വഹിച്ച് ഉദ്ഘാടനം ചെയ്യും.
സാമൂഹിക പ്രവര്‍ത്തക നിഷ ജോസ് കെ. മാണി മുഖ്യാതിഥിയായിരിക്കും. ആധുനിക സാങ്കേതികവിദ്യയുടെ പിന്തുണയോടെ ഉയര്‍ന്ന നിലവാരത്തിലുള്ള ദൃശ്യമികവും രോഗനിര്‍ണയവും സാധ്യമാക്കുന്ന അലഞ്ചേഴ്സ് വീനസ് ഡിആര്‍വി+ മോഡലാണ് ആശുപത്രിയില്‍ ലഭ്യമാക്കുന്നത്.
ഫുള്‍ ഫീല്‍ഡ് ഡിജിറ്റല്‍ മാമോഗ്രാഫി സിസ്റ്റമായി പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം മികച്ച സ്കാനിംഗ് ഗുണമേന്മ ഉറപ്പാക്കുന്നതിനായി ഫ്ളാറ്റ് പാനല്‍ ഡിറ്റക്ടര്‍ ഉപയോഗിക്കുന്നു.
ഉദ്ഘാടനത്തോടനത്തിന്റെ ഭാഗമായി ഒരു മാസക്കാലത്തേക്ക് മാമോഗ്രാഫി പരിശോധന 1500 രൂപയ്ക്ക് ലഭ്യമാണ്. 0481-272 2100 എന്ന ഫോൺ നമ്പറില്‍ ബന്ധപ്പെടാം.