കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമല തീർഥാടന ക്രമീകരണങ്ങൾ ആരംഭിച്ചു
1510294
Sunday, February 2, 2025 3:29 AM IST
ചുങ്കപ്പാറ: ചങ്ങനാശേരി അതിരൂപതയുടെ കുരിശുമല തീർഥാടന കേന്ദ്രമായ ചുങ്കപ്പാറ - നിർമലപുരം കരുവള്ളിക്കാട്ട് സെന്റ് തോമസ് കുരിശുമലയിലേക്കുള്ള തീർഥാടനം സുഗമമാക്കുന്നതിനുള്ള അതിരൂപത തലത്തിലുള്ള ആലോചനാ സമതിയോഗം നിർമലപുരം സെന്റ് മേരീസ് പാരിഷ് ഹാളിൽ ചേർന്നു.
അതിരൂപത വികാരി ജനറാൾ ഫാ. ആന്റണി എത്തയ്ക്കാട്ട് നേതൃത്വം നൽകി. തീർഥാടന പാതയിലെ സുഗമമായ സഞ്ചാരം, കുടിവെള്ളം അടക്കം മറ്റ് ആവശ്യമായ സഹായങ്ങൾ നൽകുന്നതു സംബന്ധിച്ചും, തീർഥാടനത്തിന് അതിരൂപതാ തലത്തിൽ പ്രചാരം നൽകുന്നതു സംബന്ധിച്ചും ചർച്ചകൾ നടത്തും.
വികാരി ജനറാൾ ഫാ. വർഗീസ് താനമാവുങ്കൽ, പ്രൊക്കുറേറ്റർമാരായ ഫാ. ചെറിയാൻ കാരികൊമ്പിൽ, ഫാ. ജയിംസ് മാളിയേക്കൽ, മണിമല ഫൊറോന വികാരി ഫാ. മാത്യു താന്നിയത്ത്, നെടുംകുന്നം ഫൊറോന വികാരി ഫാ. വർഗീസ് കൈതപറമ്പിൽ, തീർഥാടന കേന്ദ്രം വികാരി ഫാ. ആന്റണി തറക്കുന്നേൽ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.