‘ഇനി ഞാന്‍ ഒഴുകട്ടെ’ മൂന്നാംഘട്ടം വള്ളിക്കോട്ട്
1509752
Friday, January 31, 2025 3:59 AM IST
കോന്നി: മാലിന്യമുക്തം നവകേരളം ജനകീയ കാന്പെയിന്റെ ഭാഗമായി ജല സ്രോതസുകളുടെയും നീര്‍ച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന് സംഘടിപ്പിക്കുന്ന "ഇനി ഞാന്‍ ഒഴുകട്ടെ' മൂന്നാം ഘട്ടം വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ തുടങ്ങി.
വാര്‍ഡ് ഏഴില്‍ വാഴമുട്ടം കിഴക്കുള്ള മുണ്ടുതോട് നവീകരണത്തിന്റെ ഭാഗമായി നീര്ച്ചാല് നടത്തവും മൂന്നാംഘട്ടം പദ്ധതിയുടെ തദ്ദേശ സ്ഥാപനതല ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. മോഹനന് നായര്‍ നിര്‍വഹിച്ചു. നീര്ച്ചാല് മാലിന്യമുക്തമാക്കി പുനരുജ്ജീവിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി. ജോണ്‍, വാര്‍ഡ് അംഗങ്ങളായ സുധാകരന്, തോമസ് ജോസ്, പ്രസന്നകുമാരി, ലിസി, ലക്ഷ്മി, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാന്പെയിന്റെ ഭാഗമായി കോന്നി ഗ്രാമപഞ്ചായത്തില്‍ ഹരിതവിദ്യാലയം, ഹരിത ടൂറിസ്റ്റ് കേന്ദ്രം, ഹരിത അങ്കണവാടി, ഹരിത ഓഫീസ്, ഹരിത അയല്‍ക്കൂട്ടം തുടങ്ങിയവയുടെ പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം അധ്യക്ഷത വഹിച്ചു.