സംസ്ഥാനം ഭരിക്കുന്നത് ജനദ്രോഹ സർക്കാർ: സതീഷ് കൊച്ചുപറമ്പിൽ
1510301
Sunday, February 2, 2025 3:41 AM IST
പത്തനംതിട്ട: സംസ്ഥാനത്ത് ഭരണം നടത്തുന്നത് അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ സർക്കാരാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ. വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ ശക്തീകരണത്തിനായി കെപിസിസി നിർദേശാനുസരണം നടത്തുന്ന മഹാത്മാഗാന്ധി കുടുംബ സംഗമങ്ങളുടെ മൈലപ്രാ മണ്ഡലംതല ഉദ്ഘാടനം കാക്കാംതുണ്ട് വാർഡിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.പി. തോമസ് അധ്യക്ഷത വഹിച്ചു. ഡിസിസി സംഘടനാ കാര്യജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഗാന്ധി അനുസ്മരണ പ്രസംഗം നടത്തി. ഡിസിസി ഭാരവാഹികളായ സജി കൊട്ടക്കാട്, എലിസബത്ത് അബു, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിത്സൺ തുണ്ടിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.