കണ്ണശ സാഹിത്യ പുരസ്കാരം സമ്മാനിച്ചു
1496783
Monday, January 20, 2025 4:23 AM IST
പത്തനംതിട്ട: എഴുത്തുകൂട്ടം സാംസ്കാരികവേദി ഏര്‍പ്പെടുത്തിയ കണ്ണശ സാഹിത്യ പുരസ്കാരം കവി പി.കെ. ഗോപിക്ക് കേരള ഫോക് ലോര്‍ അക്കാദമി ചെയര്മാന് ഒ.എസ്. ഉണ്ണികൃഷ്ണന് സമ്മാനിച്ചു.
ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത ഇതോടനുബന്ധിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. എഴുത്തുകൂട്ടം സാംസ്കാരികവേദി പ്രസിഡന്റ് ജി. പ്രീത് ചന്ദനപ്പള്ളി അധ്യക്ഷത വഹിച്ചു.
കവിയും ഗാന രചയിതാവുമായ പി.കെ. ഗോപി, സാംസ്കാരിക വേദി സെക്രട്ടറി ഡോ. നിബുലാല്‍ വെട്ടൂര്‍, ട്രഷറര്‍ ഹരീഷ് റാം, വൈസ് പ്രസിഡന്റ് എസ്. ശൈലജ കുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ ഗായിക ശ്രീല ശശികുമാര്‍, ആശ ഉണ്ണികൃഷ്ണന് എന്നിവരെ ആദരിച്ചു.