ജോസഫ് മാർ സേവേറിയോസ് മെമ്മോറിയൽ ക്വിസ് മത്സരം നടത്തി
1496234
Saturday, January 18, 2025 4:03 AM IST
ചുങ്കപ്പാറ: സെന്റ് ജോർജസ് ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ അഖില കേരള ജോസഫ് മാർ സേവേറിയോസ് ക്വിസ് മത്സരം നടത്തി. തിരുവല്ല അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു പുനക്കുളം ഉദ്ഘാടനം ചെയ്തു.
പന്തളം തോട്ടക്കോണം ജിഎച്ച്എസ്എസിലെ ശിഹാദ് ഷിജു ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം പരുമല ഡിബിഎച്ച്എസ് ഹയർസെക്കൻഡറിയിലെ ആദർശ് എസ്. രവീന്ദ്രനും എം.എസ്. സന്ദീപും കരസ്ഥമാക്കി. മൂന്നാം സ്ഥാനം കലഞ്ഞൂർ ജിവിഎച്ച്എസ്എസിലെ എ. അനന്യ, എസ്. ദേവജിത് എന്നിവർ കരസ്ഥമാക്കി.
ലോക്കൽ മാനേജർ ഫാ. തോമസ് പയ്യംപള്ളിൽ, സ്കൂൾ പൂർവ വിദ്യാർഥി ഫാ. ചെറിയാൻ കുരിശുമൂട്ടിൽ, ഫാ. ഏബ്രഹാം തെക്കെതിൽ, വി.ഒ. ജോർജ്കുട്ടി, ഹെഡ്മാസ്റ്റർ വർഗീസ് ജോസഫ്, ഷിബി മണ്ണിൽ, റോബിൻ മാത്യു എന്നിവർ പ്രസംഗിച്ചു.
22 സ്കൂളുകളിൽ നിന്നും 25ൽ പരം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ സെന്റ് ജോർജ്സ് ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ ലൈജു കോശി മാത്യു ക്വിസ് മാസ്റ്റർ ആയിരുന്നു.