ശ​ബ​രി​മ​ല: മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ല്‍, എ​രു​മേ​ലി ഇ​ട​ത്താ​വ​ള​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ദേ​ശീ​യ പ്രാ​ണി​ജ​ന്യ രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍റ​മോ​ള​ജി​ക്ക​ല്‍ പ​ഠ​നം ന​ട​ത്തി. മ​ല​മ്പ​നി, മ​ന്ത്, ഡെ​ങ്കി​പ്പ​നി, ചെ​ള്ള് പ​നി, കു​ര​ങ്ങ് പ​നി, കാ​ല അ​സാ​ര്‍ തു​ട​ങ്ങി​യ പ്രാ​ണി​ജ​ന്യ രോ​ഗ​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ​മാ​യ പ​ഠ​ന​വും ന​ട​ന്നു. ലാ​ര്‍​വ, അ​ഡ​ല്‍​റ്റ് കൊതുക് ക​ള​ക്‌​ഷ​നും അ​വ​യു​ടെ അ​വ​ലോ​ക​ന​വും, അ​ത​നു​സ​രി​ച്ചു​ള്ള രോ​ഗ​പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സം​സ്ഥാ​ന, പ​ത്ത​നം​തി​ട്ട ജി​ല്ലാ എ​ന്‍റ​മോ​ള​ജി​ക്ക​ല്‍ വി​ഭാ​ഗ​ങ്ങ​ള്‍ സം​യു​ക്ത​മാ​യി​ട്ടാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്.

ശ​ബ​രി​മ​ല​യി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ഉ​റ​വി​ട ന​ശീ​ക​ര​ണം, തെ​ര്‍​മ​ല്‍ ഫോ​ഗിം​ഗ്, സ്‌​പ്രേ​യിം​ഗ് തു​ട​ങ്ങി​യ​വ​യി​ലൂ​ടെ പ്രാ​ണി​ക​ളു​ടെ പ്ര​ജ​ന​നം ത​ട​ഞ്ഞു. സ​ന്നി​ധാ​നം ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.