സ്നേഹസന്ദേശ റാലി നടത്തി
1496646
Sunday, January 19, 2025 8:23 AM IST
റാന്നി: മാര്‍ത്തോമ്മ സഭ റാന്നി- നിലയ്ക്കല്‍ ഭദ്രാസന കണ്വന്ഷന് രജത ജൂബിലി സമാപനത്തോടനുബന്ധിച്ച് സണ്ഡേസ്കൂള് സമാജത്തിന്റെ നേതൃത്വത്തില്‍ സ്നേഹസന്ദേശ റാലി നടത്തി. റാന്നി എസ്സി യുപി സ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച് കണ്വന്ഷന് നഗറില്‍ സമാപിച്ചു. ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത റാലി ഉദ്ഘാടനം ചെയതു. ഭദ്രാസനത്തിലെ 135 സണ്ഡേസ്കൂളുകളില്നിന്നുമുള്ള വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു.
കണ്വന്ഷന് പന്തലില്‍ നടന്ന സണ്ഡേസ്കൂള് കുട്ടികളുടെ സംഗമത്തില്‍ ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സണ്ഡേസ്കൂള് സമാജം കേന്ദ്ര ജനറല്‍ സെക്രട്ടറി റവ. സജേഷ് മാത്യൂസ് മുഖ്യാതിഥിയായിരുന്നു.
ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടില്‍, ട്രഷറാര്‍ അനു ഫിലിപ്പ്, സമാജം അസിസ്റ്റന്റ് സെക്രട്ടറി റവ. സനല്‍ ചെറിയാന്, കേന്ദ്ര ട്രഷറര്‍ മാത്യുസണ് പി. തോമസ്, സണ്ഡേസ്കൂള് ഭാരവാഹികളായ റവ. ബെന്നി വി. ഏബ്രഹാം, വര്‍ഗീസ് പൂവന്‍പാറ, ബിനു കെ. സാം, റവ. രാജീവ് ദാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.