കുമ്പനാട് സെന്റ് പോള്‍സ് പള്ളിയില്‍ തിരുനാള്‍
1496776
Monday, January 20, 2025 4:23 AM IST
കുമ്പനാട്: സെന്റ് പോള്‍സ് മലങ്കര കത്തോലിക്കാ പള്ളിയില്‍ 83-ാമത് തിരുനാളിനു കൊടിയേറി. വികാരി റവ. തോമസ് കൊടിനാട്ടുംകുന്നേല് കോര്‍ എപ്പിസ്കോപ്പ കൊടിയേറ്റ് നിര്‍വഹിച്ചു. 26വരെയാണ് തിരുനാള്‍.
രാവിലെ ഏഴിന് കുര്‍ബാന. 22 മുതല്‍ 24 വരെ ആറിന് സന്ധ്യാനമസ്കാരത്തെത്തുടര്‍ന്ന് വചന ശുശ്രൂഷ. ഫാ.ജോര്‍ജ് വലിയപറമ്പില്‍, ഫാ. മാത്യു പുത്തന്‍പുരയില്‍, ഫാ. ചെറിയാന് കുരിശുംമൂട്ടില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും. 25ന് വൈകുന്നേരം ആറിന് പുല്ലാട് സെന്റ് ആന്റണീസ് പള്ളിയില്‍ സന്ധ്യാപ്രാര്‍ഥന, 6.30ന് തിരുനാള്‍ റാസ. ഫാ. ജോര്‍ജ് ഇളമത കാര്‍മികനാകും.
26ന് രാവിലെ 8.30ന് മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയ്ക്കു സ്വീകരണം. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രസംഗം. ആദ്യകുര്‍ബാന സ്വീകരണം, കുരിശടിയിലേക്ക് റാസ, നേര്‍ച്ച, കൊടിയിറക്ക്.