പ്രസംഗ മത്സരം: വി. നിരഞ്ജന് ഒന്നാംസ്ഥാനം
1496770
Monday, January 20, 2025 4:07 AM IST
കൈപ്പട്ടൂര്‍: സെന്റ് ജോര്‍ജസ് മൗണ്ട് ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിലുള്ള 17-ാമത് കീപ്പള്ളില്‍ അന്നമ്മ ജോണ്‍ മെമ്മോറിയല്‍ അഖില കേരള പ്രസംഗമത്സരത്തില്‍ കലഞ്ഞൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വി. നിരഞ്ജന് ഒന്നാം സ്ഥാനവും വെണ്മണി മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗ്ലാഡിസ് എ. നെല്‍സണ്‍ രണ്ടാം സ്ഥാനവും കൊടുമണ്‍ ഹൈസ്കൂളിലെ അല്‍ക്ക മേരി ബിജു മൂന്നാം സ്ഥാനവും നേടി.
തിരുമൂലപുരം എസ്എന്‍വി സംസ്കൃത ഹൈസ്കൂളിലെ അക്സാ ആന്‍ ഏബ്രഹാം പ്രത്യേക പുരസ്കാരം കരസ്ഥമാക്കി.വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്.മോഹനന് നായര്‍ മത്സരം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ജോണ്സണ് കീപ്പള്ളില്‍ അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനത്തില്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് സി. പ്രകാശ്, ജോണ്സണ് കീപ്പള്ളില്‍ എന്നിവര്‍ വിജയികള്‍ക്ക് മെമന്റോയും കാഷ് പ്രൈസും വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് കവിത വി. കുറുപ്പ് അധ്യക്ഷത വഹിച്ചു.
ഇ.എം. ഗീവര്‍ഗീസ്, തോമസ് തുണ്ടിയത്ത്, സാമുവേല്‍ പ്രക്കാനം, പിടിഎ പ്രസിഡന്റ് ജിഷ അനില്‍കുമാര്‍,പ്രോഗ്രാം കണ്‍വീനര്‍ ഫ്രെഡി ഉമ്മന്‍ തുടങ്ങിയ വർ എന്നിവര്‍ പ്രസംഗിച്ചു.