ജില്ലാ ക്ഷീരസംഗമത്തിൽ കന്നുകാലി പ്രദർശനം
1496636
Sunday, January 19, 2025 8:15 AM IST
പത്തനംതിട്ട: കോട്ട ശ്രീദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ ക്ഷീരസംഗമം നിറവ് 2025 ന്റെ ഭാഗമായി കന്നുകാലി പ്രദർശന മത്സരം നടന്നു. വിവിധയിനങ്ങളിൽപ്പെട്ട കറവപ്പശുക്കളും കന്നുകുട്ടികളും കിടാരികളും പങ്കെടുത്ത മത്സരം പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ് ഉദ്ഘാടനം ചെയ്തു.
കറവപ്പശു, കിടാരി വിഭാഗങ്ങളിൽ അരുൺ അയിരുമുട്ടത്തിൽ എന്നയാളുടെ ഉരുക്കൾക്കും കന്നുകുട്ടി വിഭാഗത്തിൽ ശോഭാ സന്തോഷ് ലക്ഷ്മി സദനം എന്നയാളുടെ ഉരുവിനും ഒന്നാം സമ്മാനം ലഭിച്ചു. കന്നുകാലി പ്രദർശനത്തോടനുബന്ധിച്ച് മിൽമയുടെ നേതൃത്വത്തിൽ ഗോരക്ഷാ ക്യാമ്പും നടന്നിരുന്നു.
തുടർന്ന് സഹകരണ ജീവനക്കാരുടെ പെൻഷൻ പദ്ധതിയും വെൽഫെയർ ബോർഡിന്റെ പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ ജില്ലയിലെ ക്ഷീരസംഘം ജീവനക്കാർക്കുള്ള ശിൽപശാലയും പ്രശ്നോത്തരി, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.