റാന്നി നോളജ് വില്ലേജ് മാതൃകാ പദ്ധതി: ശശി തരൂർ
1496231
Saturday, January 18, 2025 4:03 AM IST
റാന്നി: നോളജ് വില്ലേജ് പദ്ധതി കേരളം ഇന്ത്യക്കു തന്നെ മാതൃകയാകുമെന്ന് ശശി തരൂർ എംപി. റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായുള്ള പാത്ത് ഫൈൻഡർ 2025 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിന്റെ താക്കോലാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസമില്ലെങ്കിൽ വികസനമില്ല. റാന്നി നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിക്കായി ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയെന്ന നിലയിൽ റാന്നി നോളജ് വില്ലേജ് ശ്രദ്ധേയമായി മാറിയതായും ശശി തരൂർ പറഞ്ഞു.
റാന്നി നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നും ഹൈസ്കൂൾ മുതൽ കോളജ് തലം വരെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ ശശി തരൂരുമായി സംവദിച്ചു.
പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, എസ്ഐഇടി ഡയറക്ടർ ബി. അബുരാജ്, വീ കാൻ സോഷ്യൽ ഇന്നോവേറ്റേഴ്സ് സിഇഒ അഖിൽ കുര്യൻ,
എസ് സി സ്കൂൾ മാനേജർ ജോൺസൺ വർഗീസ്, പ്രിൻസിപ്പൽ ബെറ്റി പി. ആന്റോ, പാത്ത് ഫൈൻഡർ കോ ഓർഡിനേറ്റർ പ്രണവ് എന്നിവർ പ്രസംഗിച്ചു.