ക്രൈസ്തവജീവിതം തിരുത്തലുകള്‍ക്കു വിധേയം: യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്
1496638
Sunday, January 19, 2025 8:15 AM IST
തിരുവല്ല: പരമ്പരാഗതമായ ചിന്താധാരകളെ തിരുത്തിയ ക്രിസ്തുവില്‍ വിശ്വസിക്കുന്ന നാം തിരുത്തപ്പെടലുകള്‍ക്ക് വിധേയമാകണമെന്ന് ഓര്‍ത്തഡോക്സ് സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത.
കേരള കാതലിക് ബിഷപ്സ് കൗണ്‍സിലും (കെസിബിസി ) കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും (കെസിസി) സംയുക്തമായി നടത്തുന്ന സഭൈക്യ പ്രാര്ഥനാവാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാരയ്ക്കല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപത സഹായ മെത്രാന് ഗീവർഗീസ് മാര്‍ അപ്രേം അധ്യക്ഷത വഹിച്ചു. ബിഷപ് തോമസ് ശാമുവേല്‍, മാത്യുസ് മാര്‍ സില്‍വാനിയോസ് എന്നിവര്‍ അനുഗ്രഹ സന്ദേശങ്ങള്‍ നൽകി. മാര്‍ത്തോമ്മ സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മന്‍ മുഖ്യപ്രഭാഷണം നടത്തി.
ഫാ. ഡോ. കുര്യന് ദാനിയേല്‍, കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, സോണല്‍ സെകട്ടറി ലിനോജ് ചാക്കോ, പ്രസിഡന്റ് റവ. ഡോ. ജോസ് പുനമഠം, ഫാ. ഡോ. ജോണ്‍ മാത്യു, ജോജി പി. തോമസ്, വര്‍ഗീസ് ടി. മങ്ങാട്, ബെന്‍സി തോമസ്, ബാബു ജോര്‍ജ്, ആനി ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു.