കരിങ്കുറ്റിമല കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്
1496244
Saturday, January 18, 2025 4:14 AM IST
കോഴഞ്ചേരി: പുറമറ്റം ഗ്രാമപഞ്ചായത്തിലെ കരിങ്കുറ്റിമല കുടിവെള്ളപദ്ധതി യാഥാർഥ്യത്തിലേക്ക്. പത്തുലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക് നിർമിക്കുന്നതിനായി 15 സെന്റ് സ്ഥലം വാര്‍ഷിക പദ്ധതിയില്‍ എട്ടുലക്ഷം രൂപ ഉള്‍പ്പെടുത്തിയാണ് വാങ്ങിയിരിക്കുന്നത്. ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.98 കോടി രൂപയുടെ പണി ആരംഭിച്ചു.
കരിങ്കുറ്റിമലയിലേക്ക് വലിയ ഇന്‍വേഡ്, ഔട്ട് വേഡ് പൈപ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കിന്റെ നിർമാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
പുറമറ്റം ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും കുടിവെള്ളക്ഷാമത്തിന് ശാശ്വതമായ പരിഹാരമാണ് പദ്ധതിപൂര്ത്തീകരണത്തിലൂടെ സാധ്യമാകുന്നതെന്ന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വിനീത്കുമാര്‍ പറഞ്ഞു.