റേഷൻ വ്യാപാരികൾ 27 മുതൽ സമരത്തിൽ
1496245
Saturday, January 18, 2025 4:14 AM IST
മല്ലപ്പള്ളി: റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ഡയറക്ട് പേമെന്റ് സംവിധാനം നടപ്പിലാക്കുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഉപേക്ഷിക്കുക,
വ്യാപാരിയുടെ വേതനം അതാത് മാസം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 27 മുതൽ നടത്തുന്ന അനിശ്ചിത കാല സമരത്തിൽ പങ്കെടുക്കുന്നതിന് പത്തനംതിട്ടയിൽ ചേർന്ന ജില്ലാ റേഷൻ കോ-ഓർഡിനേഷൻ കമ്മറ്റി തീരുമാനിച്ചു.
കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സിഐറ്റിയു) ചെയർമാൻ എം. വി സഞ്ജുവിന്റെ അധ്യക്ഷ തയിൽ ചേർന്ന യോഗത്തിൽ ഓൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺ വിളവിനാൽ,
ജില്ലാകോഡിനേഷൻ ചെയർമാൻ എസ്. മുരളീധരൻ നായർ, സതീന്ദ്രൻ പിള്ള, ജിജി ഓലിക്കൽ, വി എസ് സുരേന്ദ്രൻ നായർ, പ്രമോദ് വടക്കേടം, രാധാകൃഷ്ണൻ കോന്നി, രമേശ് ചന്ദ്രൻ, പി ജി ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.