പണിമുടക്ക് നോട്ടീസ് നല്കി
1496233
Saturday, January 18, 2025 4:03 AM IST
പത്തനംതിട്ട: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, കവർന്നെടുത്ത ആനുകൂല്യങ്ങൾ തിരികെ നല്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ വരുന്ന 22-ന് സംസ്ഥാനത്ത് നടത്തുന്ന പണിമുടക്കിന് ജില്ലയിൽ കളക്ടർ എസ്. പ്രേം കൃഷ്ണന് നോട്ടീസ് നല്കി.
കളക്ടറേറ്റ് പടിക്കൽ നിന്നും പ്രകടനമായാണ് ജീവനക്കാർ എത്തിയത്. സെറ്റോ ചെയർമാൻ പി. എസ്. വിനോദ് കുമാർ, കൺവീനർ എസ്. പ്രേം,ഘടക സംഘടന നേതാക്കൻമാരായ സുബൈർ കുട്ടി,അജിൻ ഐപ്പ് ജോർജ്, ഫിലിപ്പ് ജോർജ്, തുളസി രാധ, ഷാജി ജോൺ എന്നിവർ നേതൃത്വം നല്കി.