ദൈവത്തെ പ്രസാദിപ്പിക്കുന്നതാകണം മനുഷ്യജീവിതം: മാര്‍ ബര്‍ണബാസ്
1496778
Monday, January 20, 2025 4:23 AM IST
റാന്നി: മനുഷ്യരുടെ ജീവിതംകൊണ്ട് ദൈവത്തിന്റെ മുഖം പ്രസാദിക്കണമെന്ന് ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത. മാര്‍ത്തോമ്മസഭ റാന്നി - നിലയ്ക്കല്‍ ഭദ്രാസന കണ്‍വന്‍ഷനില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സാക്ഷ്യമുള്ള സമൂഹമായി ജീവിക്കുമ്പോഴാണ് വിശ്വാസ ജീവിതം അര്‍ഥവത്തായി മാറുന്നതെന്ന് സഫ്രഗന്‍ മെത്രാപ്പോലീത്ത പറഞ്ഞു. കുട്ടികള്‍ ദൈവികബന്ധത്തില്‍ വളര്‍ന്നുവരണം. കുടുംബങ്ങള്‍ ദൈവിക അനുഗ്രഹത്തിന്റെ ഇടമായി മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതുയോഗത്തില്‍ കോശി ജോണ്സണ് (മിഷന്‍സ് ഇന്ത്യ) പ്രസംഗിച്ചു.
ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചൂട്ടില്, ട്രഷറര്‍ അനു ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.സജീവ സേവനത്തില്‍നിന്നു വിരമിക്കുന്ന റവ. മാത്യൂസ് ചാണ്ടി, റവ. വി.ജെ. മാത്യു, റവ. തോമസ് പി. ചാണ്ടി, റവ. ഏബ്രഹാം മാത്യു എന്നിവരെ സഫ്രഗന്‍ മെത്രാപ്പോലീത്ത ആദരിച്ചു.
രാവിലെ കണ്വന്ഷന് പന്തലില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു.
വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ റവ. തോമസ് പി. കോശി, റവ. അലക്സാണ്ടര്‍ തരകന്, റവ. അജി വര്‍ഗീസ്, റവ. കുര്യന് ജോസ്, റവ.ഡോ. ജേക്കബ് ഏബ്രഹാം, അനോ ഡേവിഡ്, ഫ്രെഡി ഉമ്മന്‍, ജോജി കെ. മാത്യു, ഷീല തോമസ്, മാത്യുസണ് പി. തോമസ്, കോശി സി. തര്യന്, അലക്സാണ്ടര്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.