പട്ടയം അപേക്ഷ ഇന്നുമുതല്‍
1496777
Monday, January 20, 2025 4:23 AM IST
മല്ലപ്പള്ളി: പെരുമ്പെട്ടിയിലെ കൈവശകര്‍ഷകരുടെ പട്ടയത്തിനുള്ള അപേക്ഷ ഇന്നുമുതല്‍ മല്ലപ്പള്ളി താലൂക്ക് ഓഫീസില്‍ സ്വീകരിക്കാന്‍ റവന്യു മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.
പൂരിപ്പിച്ച അപേക്ഷയും ആധാര്‍ കാര്‍ഡിന്റെയും റേഷന്‍ കാര്‍ഡിന്റെയും കോപ്പിയും അപേക്ഷകര്‍ ഹാജരാക്കണം. ഭൂമിയുടെ നമ്പറും അളവും ഡിജിറ്റല്‍ സര്‍വേ ഓഫീസില്‍നിന്നും സമരസമിതി നേതാക്കളില്‍നിന്നും ലഭ്യമാകും.