സഭൈക്യ പ്രാര്ഥനാവാരത്തിനു തുടക്കമായി
1496780
Monday, January 20, 2025 4:23 AM IST
തിരുവല്ല: തിരുവല്ലയിലെ എപ്പിസ്കോപ്പല്‍ സഭകളുടെ നേതൃത്വത്തില്‍ നടത്തുന്ന സഭൈക്യവാര പ്രാര്ഥനാവാരത്തിന്റെ ഉദ്ഘാടനം സെന്റ് ജോണ്‍സ് കത്തീ ഡ്രല്‍ ദേവാലയത്തില്‍ ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് നിര്‍വഹിച്ചു. വിഭാഗീതയ വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ വിവിധ വിശ്വാസ സമൂഹങ്ങളുടെ സഹയാത്രയാണ് ആവശ്യമെന്ന് ആര്‍ച്ച് ബിഷപ് ഉദ്ബോധിപ്പിച്ചു.
മാര്‍ത്തോമ്മ സഭാ സീനിയര്‍ വികാരി ജനറാള്‍ റവ. മാത്യു ജോണ്‍ മുഖ്യ സന്ദേശം നല്കി. സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഗായകസംഘം ഗാനശുശ്രൂഷ നിര്‍വഹിച്ചു. ഫാ. മാത്യു പുനക്കുളം, ഫാ. കോശി ഫിലിപ്പ്, റവ. ഡോ. ഐസക്ക് പറപ്പള്ളില്‍, റവ. മാത്യു വര്‍ഗീസ്, റവ. കെ.എം. മാത്യു,
ഫാ. സന്തോഷ് അഴകത്ത്, ഫാ. സ്കറിയ എന്‍. ഫിലിപ്പ്, ഫാ. രഞ്ജി വര്‍ഗീസ്, ഫാ. ക്രിസ്തുദാസ് ബസേലിയന് തുടങ്ങിയവര്‍ പ്രസംഗിച്ചു. തിരുവല്ലയിലെ വിവിധ ഇടവകകളിലായി എട്ട് ദിവസം ക്രമീകരിക്കുന്ന പ്രാര്ഥനാവാരത്തിന്റെ സമാപനം തിരുവല്ല സെന്റ് തോമസ് പള്ളിയില്‍ 25നു നടക്കും.
കാവുംഭാഗം സെന്റ് ജോര്‍ജ് യാക്കോബായ കത്തീഡ്രലില്‍ ഇന്നു വൈകുന്നേരം അഞ്ചിന് ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് സന്ദേശം നല്‍കും.