പി. ജയചന്ദ്രൻ അനുസ്മരണവും ഗാനാഞ്ജലിയും
1496240
Saturday, January 18, 2025 4:14 AM IST
പത്തനംതിട്ട: പത്തനംതിട്ട പ്രസ് ക്ലബ് പബ്ലിക് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്റിന്റെ ആഭിമുഖ്യത്തിൽ ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണവും ഗാനാർച്ചനയും പ്രസ് ക്ലബ് ഹാളിൽ നടത്തി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജി. വിശാഖൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എസ്. ഗീതാഞ്ജലി, സെക്രട്ടറി ബിജു കുര്യൻ, അനിൽ വള്ളിക്കോട്, ജി. രാജേഷ് കുമാർ, ആർ. സുമേഷ് കുമാർ, സുനിൽ മാമ്മൻ കൊട്ടുപ്പള്ളിൽ, കെ.എസ്. മധു എന്നിവർ അനുസ്മരണം നടത്തി.
പത്തനംതിട്ട: ഭാവ ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണ സമ്മേളനവും ഗാനാഞ്ജലിയും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടന്നു.
ആർ. ഉണ്ണികൃഷ്ണപിളള എക്സ് എംഎൽഎ അനുസ്മരണ സമ്മേളനവും ഗായകൻ അലക്സ് കെ. പോൾ ഗാനാഞ്ജലിയും ഉദ്ഘാടനം ചെയ്തു.
സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി.ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം റോബിൻ പീറ്റർ, സുനിൽ മാമ്മൻ കൊട്ടുപ്പള്ളിൽ, ടി. എ. പാലമൂട്, വിഷ്ണു മനോഹരൻ, കെ.പി. രവി, രജീല ആർ. രാജം, കെ.സി. വർഗീസ് , എസ്. രാജേശ്വരൻ, ഷബീർ അഹമ്മദ്, ഷാജി പി. ജോർജ് , ബിനോയ് രാജൻ, മഞ്ജു ബിനോയ് തുടങ്ങിയവർ പ്രസംഗിച്ചു.