ഏകീകരണം പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കും: പഴകുളം മധു
1496771
Monday, January 20, 2025 4:07 AM IST
പത്തനംതിട്ട: ഏകീകരണം പൊതുവിദ്യാഭ്യാസ മേഖലയെ തര്‍ക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു. എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് 34-ാമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പി. ചാന്ദിനി അധ്യക്ഷത വഹിച്ച യോഗത്തില്‍ കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, എഎച്ച്എസ്ടിഎ സംസ്ഥാന പ്രസിഡന്റ് ആര്. അരുണ്‍കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. മനോജ്, സംസ്ഥാന സെക്രട്ടറിമാരായ ഡോ. ജെ. ഉണ്ണികൃഷ്ണന്, മീന എബ്രഹാം, പ്രിന്‍സിപ്പൽ ഫോറം ചെയര്‍പേഴ്സണ്‍ ജയ മാത്യുസ്,
സെറ്റോ ചെയര്മാന് പി.എസ്. വിനോദ് കുമാര്‍, കണ്‍വീനര്‍ എസ്. പ്രേം, കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോര്‍ജ്, എഎച്ച്എസ്ടിഎ ജില്ലാ സെക്രട്ടറി ഡോ. അനിത ബേബി, എസ്. ജ്യോതിഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഈ വര്‍ഷം സര്‍വിസില്‍നിന്ന് വിരമിക്കുന്ന പ്രിന്‍സിപ്പൽമാര്‍ക്കും അധ്യാപകര്‍ക്കും യാത്രയയപ്പ് നല്കി. ജില്ലാ ഭാരവാഹികളായി പി. ചാന്ദിനി - പ്രസിഡന്റ്, ഡോ. അനിതാ ബേബി - സെക്രട്ടറി, വിനു ഗോപാല്‍ - ട്രഷറാര്‍ എന്നിവരെ തെരഞ്ഞെടുത്തു.