കുടിവെള്ളമില്ല; പഞ്ചായത്ത് മെംബർമാർ ജല അഥോറിറ്റി ഓഫീസ് ഉപരോധിച്ചു
1496637
Sunday, January 19, 2025 8:15 AM IST
കോഴഞ്ചേരി: കുടിവെള്ളം മുടങ്ങിയതുമായി ബന്ധപ്പെട്ട് കോഴഞ്ചേരി ഗ്രാമപഞ്ചായത്തംഗങ്ങൾ ജലഅഥോറിറ്റി ഓഫീസ് ഉപരോധിച്ചു.
കോഴഞ്ചേരി പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ബിജോ പി. മാത്യുവിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് മിനി സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സോണി കൊച്ചുതുണ്ടിയില്‍, സുമിത ഉദയകുമാര്‍, ടൗണ്‍ വാര്‍ഡ് മെംബര്‍ ഗീതുമുരളി എന്നിവര്‍ പത്തനംതിട്ട ജലഅഥോറിറ്റി ഓഫീസ് ഉപരോധിച്ചു. കോഴഞ്ചേരി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ 20 ദിവസത്തോളമായി വെള്ളം ലഭിച്ചിട്ടില്ല. വെണ്ണപ്ര വാട്ടര്‍ ടാങ്കിലേക്കുള്ള പമ്പിംഗ് മോട്ടോര്‍ കേടായതാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകാന്‍ കാരണം.
15 കോടി മുടക്കി അഞ്ചുലക്ഷം ലിറ്റിര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ട്രീറ്റ്മെനന്റ് പ്ലാന്റ്് കുരങ്ങുമലയില്‍ സ്ഥാപിച്ചുവെങ്കിലും പ്രദേശവാസികൾക്കിപ്പോഴും പമ്പാനദിയില്‍നിന്ന് വെണ്ണപ്ര ടാങ്കിലോട്ട് നേരിട്ട് പമ്പു ചെയ്യുന്ന ക്ലോറിന്‍ കലർന്ന വെള്ളം ഉപയോഗിക്കാനേ മാർഗമുള്ളൂവെന്നും മെംബർമാർ പറഞ്ഞു.