ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലയം വാര്‍ഷികാഘോഷം നടത്തി
1496782
Monday, January 20, 2025 4:23 AM IST
ചെന്നീര്‍ക്കര: കേന്ദ്രീയവിദ്യാലയത്തിന്റെ വാര്‍ഷികാഘോഷം ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന വര്‍ഷം സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും കലാകായിക മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെയും കലക്ടര്‍ അനുമോദിച്ചു.
പ്രിന്‍സിപ്പല്‍ പി.എല്‍. ബിന്ദുലക്ഷ്മി, വൈസ് പ്രിന്‍സിപ്പല്‍ പി.കെ. ലതാകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.