കാതോലിക്കേറ്റ് കോളജില്‍ സംസ്ഥാനതല നാക് അക്രഡിറ്റേഷന് ശില്പശാല
1496767
Monday, January 20, 2025 4:07 AM IST
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെ നേതൃത്വത്തില്‍ നാക് അക്രഡിറ്റേഷന്റെ പുതിയ ബൈനറി സിസ്റ്റത്തെ സംബന്ധിച്ച സംസ്ഥാനതല ശില്പശാല സംഘടിപ്പിച്ചു.
പുതിയ രീതിയിലുള്ള നാക് അക്രഡിറ്റേഷനില്‍ കോളജുകള്‍ എങ്ങനെ സജ്ജമാകണമെന്ന് സംബന്ധിച്ച് കേരളത്തിലെ വിവിധ കോളജുകള്‍ പങ്കെടുത്ത ശില്പശാല സെന്റ് ആല്‍ബര്‍ട്സ് കോളജ് പ്രിന്‍സിപ്പൽ പ്രഫ. ഹാരി ക്ലീറ്റസ് ഉദ്ഘാടനം ചെയ്തു.
വിദേശ സര്‍വകലാശാല കോഴ്സുകള്‍, ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം സംബന്ധിച്ച് ഷൈന്‍ ആന്റണി ക്ലാസ് നയിച്ചു. ടിങ്കു എബി കോശി, നാക് ഡോക്യൂമെന്റേഷൻ സോഫ്റ്റ്വെയര് ഇന്‍ഫോടെക് മേധാവി ടിങ്കു എബി കോശി,
കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പൽ ഡോ. സിന്ധു ജോണ്‍സ്, ഐക്യുഎസി കോ-ഓര്‍ഡിനറ്റര്‍ ഡോ. ജോര്‍ജ് തോമസ്, ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ പി.ടി. അനു, ഡോ. സൈനോ അന്ന വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.