രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പദ്ധതി പരിപാടി നാളെ പെരിങ്ങര മുണ്ടപ്പള്ളി കോളനിയില്‍
1496769
Monday, January 20, 2025 4:07 AM IST
തിരുവല്ല: രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പദ്ധതിയുടെ ഇക്കൊല്ലത്തെ പരിപാടികള്‍ നാളെ നടക്കും. കഴിഞ്ഞ 14 വര്‍ഷമായി പുതു വത്സരദിനം രമേശ് ചെന്നിത്തല ആദിവാസി ഗ്രമങ്ങളില്‍ അവര്‍ക്കൊപ്പമാണ് ആഘോഷിച്ചു വന്നിരുന്നത്.
ഇക്കൊല്ലം മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ ദേഹവിയോഗത്തെത്തുടര്‍ന്ന് പരിപാടി മാറ്റിവയ്ക്കുകയായിരുന്നു. നാളെ രാവിലെ ഒമ്പതിന് തിരുവല്ല പെരിങ്ങര മുണ്ടപ്പള്ളിയില്‍ എത്തുന്ന ചെന്നിത്തല പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും കോളനിവാസികള്‍ക്കൊപ്പം ഒത്തുചേരും. അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കും.
2011 ല്‍ ഗാന്ധിഗ്രാമം പരിപാടി തൃശൂരില്‍ കെ.കരുണാകരന്റെ മണ്ഡലമായ മാളയിലെ കുന്നത്തുകാട് കോളനിയില്നിന്നുമാണ് ആരംഭിച്ചത്.
ഗാന്ധിഗ്രാമം പദ്ധതിയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി മാര്‍ച്ച് എട്ടിന് ദേശീയ തലത്തിലെ ദളിത് നേതാക്കളെ ഉള്‍പ്പെടുത്തി ഏകദിന കോണ്‍ക്ലേവ് സംഘടിപ്പിക്കും.