മല്ലപ്പള്ളി കൺവൻഷനിൽ എക്യുമെനിക്കൽ സമ്മേളനം
1496634
Sunday, January 19, 2025 8:15 AM IST
മല്ലപ്പള്ളി: ക്രൈസ്തവ സഭകളെല്ലാം ഒരുമിച്ചുനിന്ന് ക്രിസ്തീയ സാക്ഷ്യം നിർവഹിക്കണമെന്നതാണ് ദൈവിക താത്പര്യമെന്ന് മല്ലപ്പള്ളി അസോസിയേഷൻ ജനറൽ കൺവീനറും മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് മലങ്കര കത്തോലിക്കാ ഇടവക വികാരിയുമായ ഫാ. ഫിലിപ്പ് വട്ടമറ്റം. മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവൻഷന്റെ എക്യുമെനിക്കൽ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റവ. ടി. പി. മാത്യു അധ്യക്ഷത വഹിച്ചു. റവ. ഡോ. കോശി പി. വർഗീസ്, റവ. ഷാജി എം. ജോൺസൺ, റവ. തോമസ് ഈശോ, റവ. ബ്ലസൻ ജോർജ്, ഫാ. നൈനാൻ വർഗീസ്, ബാബു ഉമ്മൻ പനവേലി, സാറാമ്മ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. പൊതുയോഗത്തിൽ റവ. എ. ടി. സക്കറിയ മുഖ്യപ്രഭാഷണം നടത്തി.