ഡബ്ല്യുഎംസി സ്നേഹസംഗമവും ഭവനദാനവും
1496779
Monday, January 20, 2025 4:23 AM IST
റാന്നി: സ്നേഹവും കരുതലും സമൂഹത്തിന് നല്കാന് വേള്‍ഡ് മലയാളി കൗണ്‍സില്‍ നടത്തുന്ന പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത.
വേള്‍ഡ് മലയാളി കൗണ്‍സില്‍ അജ്മാന് പ്രൊവിന്‍സ് റാന്നിയില്‍ സംഘടിപ്പിച്ച സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണ്‍ പ്രഖ്യാപിച്ച "കാരുണ്യ ഭവന പദ്ധതി' പ്രകാരം ഡബ്ല്യുഎംസി അജ്മാന് പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍, മരത്തില്‍നിന്നു വീണ് സുഷുമ്നാനാഡി തകരാറിലായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും റാന്നി താലൂക്ക് ആശുപത്രിയിലും ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുന്ന ഷിനുവിനുവേണ്ടി പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ദാനം ചടങ്ങില്‍ നിര്‍വഹിച്ചു.
അജ്മാന് പ്രൊവിന്‍സ് പ്രസിഡന്റ് ഡയസ് ഇടിക്കുളയുടെ അധ്യക്ഷതയില്‍ ഷിനുവിന്റെ ഭവനാങ്കണത്തില്‍ നടക്കുന്ന സ്നേഹസംഗമത്തില്‍ അജ്മാന് പ്രൊവിന്‍സ് ചെയര്മാന് തോമസ് ഉമ്മന്‍, മിഡില്‍ ഈസ്റ്റ് റീജിയണ്‍ വൈസ് പ്രസിഡന്റ് എ.വി. ബൈജു, ഡേവിഡ് ഗീവര്‍ഗീസ്, അനിതാ അനില്‍ കുമാര്‍, ഭദ്രന് കല്ലയ്ക്കല്‍, ആബു ഐ. കോശി പനച്ചിമൂട്ടില്‍, ഷിബു തുണ്ടത്തില്‍, ഷാജി, സൂസന് ഏബ്രഹാം, പാസ്റ്റര്‍ ജോര്‍ജ് മാത്യു, ഓമന ഷിനു എന്നിവര്‍ പ്രസംഗിച്ചു.