മാലിന്യമുക്ത നവകേരളം പദ്ധതി നീർത്തട നടത്തം "ഇനി ഞാൻ ഒഴുകട്ടെ’
1496639
Sunday, January 19, 2025 8:15 AM IST
കല്ലൂപ്പാറ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ നീർച്ചാലുകളുടെ വീണ്ടെടുപ്പിനുവേണ്ടി നടത്തിയ നീർത്തട നടത്തം ഇനി ഞാൻ ഒഴുകട്ടെ ജനകീയ കാന്പെയിൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കാരിങ്ങട്ട് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനുഭായ് മോഹൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ജ്യോതി, പഞ്ചായത്ത് അംഗങ്ങളായ ലൈസമ്മ സോമർ, രതീഷ് പീറ്റർ, ജോളി റെജി, കെ. ബി. രാമചന്ദ്രൻ, ടി.ടി. മനു, ചെറിയാൻ മണ്ണഞ്ചേരി, റെജി ചാക്കോ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം. ജ്യോതി, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനിയർ ഷൈല, സിഡിഎസ് ചെയർപേഴ്സൺ ജോളി തോമസ് എന്നിവർ പ്രസംഗിച്ചു.
ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, മഹാത്മാ ഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ തുടങ്ങിയവർ നീർത്തട നടത്തത്തിന് നേതൃത്വം നൽകി.