കാരുണ്യ ഭവന പദ്ധതി: വീട് സമര്‍പ്പണം ഇന്ന്
1496642
Sunday, January 19, 2025 8:15 AM IST
റാന്നി: വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയന് പ്രഖ്യാപിച്ച വീടില്ലാത്തവര്‍ക്ക് ഒരു വീട് എന്ന കാരുണ്യ ഭവന പദ്ധതി പ്രകാരം അജ്മാന് പ്രൊവിന്‍സ് പൂര്‍ത്തിയാക്കിയ കാരുണ്യ ഭവനം ഇന്ന് ഉച്ചകഴിഞ്ഞ് 2.45ന് റാന്നി മോതിരവയല്‍ സ്വദേശി ഷിനുവിനും കുടുംബത്തിനും കൈമാറും.
അജ്മാന് പ്രൊവിന്‍സ് പ്രസിഡന്റ് ഡയസ് ഇടിക്കുളയുടെ അധ്യക്ഷതയില്‍ ഷിനുവിന്റെ ഭവനാങ്കണത്തില്‍ നടക്കുന്ന സ്നേഹസംഗമത്തില്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, പ്രമോദ് നാരായണ്‍ എംഎല്‍എ, അജ്മാന് പ്രൊവിന്‍സ് ചെയര്മാന് തോമസ് ഉമ്മന്‍, മിഡില്‍ ഈസ്റ്റ് റീജിയണ്‍ വൈസ് പ്രസിഡന്റ് എ.വി. ബൈജു, ഡേവിഡ് ഗീവര്‍ഗീസ്, അനിതാ അനില്‍ കുമാര്‍, വര്‍ക്കി ഏബ്രഹാം കാച്ചണത്ത്, ഭദ്രന് കല്ലയ്ക്കല്‍, ആബു ഐ. കോശി പനച്ചിമൂട്ടില്‍, വര്‍ഗീസ് നാക്കോലിക്കല്‍, ഷിബു തുണ്ടത്തില്‍ എന്നിവര്‍ പ്രസംഗിക്കും.