തിരുവല്ല മെഡിക്കൽ മിഷൻ നവതി ആഘോഷം നാളെ
1496230
Saturday, January 18, 2025 4:03 AM IST
തിരുവല്ല: മധ്യതിരുവതാംകൂറിന്റെ ആരോഗ്യ പരിപാലനത്തിൽ, 1935 മുതൽ സുവർണമുദ്ര പതിപ്പിക്കുന്ന തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി, ആതുര ശുശ്രൂഷയുടെ ഒന്പത് പതിറ്റാണ്ടുകൾ പിന്നിടുന്നതിനോടനുബന്ധിച്ച നവതി ആഘോഷങ്ങൾക്കു നാളെ തുടക്കമാകും. വൈകുന്നേരം 5.30ന് മന്ത്രി വീണാ ജോർജ് നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.
മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായിരിക്കും എംപി മാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ മാത്യു ടി. തോമസ്, കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജോബ് മൈക്കിൾ, എം.എസ്. അരുൺ കുമാർ, മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ് എന്നിവർ സാമൂഹ്യ നന്മ ലക്ഷ്യമാക്കിയുള്ള എട്ട് വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനത്തിന് ശേഷം സംഗീതസന്ധ്യയും എസ്എൻഎ കലാതിലകം ഹെബ്സിബയും സംഘവും അവതരിപ്പിക്കുന്ന മൈം ആൻഡ് മ്യൂസിക്കും, ഉണ്ടായിരിക്കും. ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കുന്നവർക്കു സൂപ്പർ ഹെൽത്ത് ചെക്കപ് കൂപ്പൺ സമ്മാനമായി നൽകുമെന്ന് കോർപറേറ്റ് ചെയർമാൻ ജോർജ് കോശി മൈലപ്ര, സിഇഒ ബെന്നി ഫിലിപ്പ് എന്നിവർ അറിയിച്ചു.