കോ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പ​ട്ട​യ വി​ത​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഡി​ജി​റ്റ​ൽ സ​ർ​വേ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കും.

ചി​റ്റാ​ർ, സീ​ത​ത്തോ​ട്, ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഡി​ജി​റ്റ​ൽ സ​ർ​വേ ന​ട​പ​ടി​ക​ൾ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീക​രി​ക്കാ​ൻ മ​ന്ത്രി കെ. ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു.

ഡി​ജി​റ്റ​ൽ സ​ർ​വേ ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ല​ഞ്ഞൂ​ർ, അ​രു​വാ​പ്പു​ലം വി​ല്ലേ​ജു​ക​ളി​ലും സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. മൈ​ല​പ്ര, മ​ല​യാ​ല​പ്പു​ഴ, വ​ള്ളി​ക്കോ​ട്, പ്ര​മാ​ടം,ഏ​നാ​ദി​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​വ​ശേ​ഷി​ക്കു​ന്ന പ​ട്ട​യ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.

24നു ​പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ട്ട​യം സം​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലു​ള്ള യോ​ഗം ചേ​രും. യോ​ഗ​ത്തി​ൽ കെ. ​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ, സ​ർ​വേ ഡ​യ​റ​ക്ട​ർ രാം ​സാം​മ്പ ശി​വ റാ​വു, ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ എ.​ഗീ​ത, ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ൻ, അ​സി​സ്റ്റ​ന്‍റ് ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ അ​നു എ​സ്. നാ​യ​ർ, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്കം

കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ മ​ല​യോ​ര പ​ട്ട​യ​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. 1920 നും 1945 ​നും ഇ​ട​യി​ലു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ചി​റ്റാ​ർ, സീ​ത​ത്തോ​ട്, ത​ണ്ണി​ത്തോ​ട്, അ​രു​വാ​പ്പു​ലം, ക​ല​ഞ്ഞൂ​ർ തു​ട​ങ്ങി​യ കോ​ന്നി താ​ലൂ​ക്കി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ധാ​രാ​ളം ക​ർ​ഷ​ക​ർ വ​ന​ഭൂ​മി കൈ​വ​ശ​പ്പെ​ടു​ത്തി കൃ​ഷി ചെ​യ്തു വ​രി​ക​യാ​ണ്.

മൂ​ന്നു ത​ല​മു​റ​ക​ളാ​യി ഈ ​ഭൂ​മി​യി​ൽ കാ​ർ​ഷി​ക വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഏ​ക​ദേ​ശം ഒ​മ്പ​ത് പ​തി​റ്റാ​ണ്ടു​ക​ൾ ക​ഴി​ഞ്ഞി​ട്ടും ഭൂ​മി​യു​ടെ കൈ​വ​ശാ​വ​കാ​ശ​വും പ​ട്ട​യ​വും ല​ഭി​ച്ചി​ട്ടി​ല്ല. കേ​ന്ദ്ര അ​നു​മ​തി ല​ഭി​ക്കാ​ത്ത​താ​ണ് പ​ട്ട​യം ന​ൽകാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​ത്.

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ആ​റാ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള 1970.041 ഹെ​ക്ട​ർ ഭൂ​മി​യു​ടെ പ​ട്ട​യ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.