മധ്യതിരുവിതാംകൂര്‍ പുഷ്പമേള ഇന്നു സമാപിക്കും
1496650
Sunday, January 19, 2025 8:23 AM IST
കോഴഞ്ചേരി: കോഴഞ്ചേരി പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്നുവരുന്ന മധ്യതിരുവിതാംകൂര്‍ പുഷ്പമേള ഇന്നു സമാപിക്കും. കഴിഞ്ഞ പത്തു ദിവസങ്ങളിലായി കോഴഞ്ചേരിക്ക് ഉത്സവലഹരി പകര്‍ന്നുകൊണ്ട് വിജ്ഞാന പ്രദങ്ങളായ കാഴ്ചകളും അക്വാ, പെറ്റ് ഷോയും വൈവിധ്യമാര്‍ന്ന പുഷ്പങ്ങളുടെ ശേഖരങ്ങളും ഫുഡ് കോര്‍ട്ട് , കുട്ടികളുടെ അമ്യൂസ്മെന്റ് പാര്‍ക്ക്, സെല്‍ഫി കൗണ്ടര്‍ തുടങ്ങിയവ വീക്ഷിക്കാന്‍ നിരവധിയാളുകളാണ് എത്തിയത്.
വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രമുഖര്‍ നയിച്ച ദേശീയ സെമിനാറുകള്‍, കലാസന്ധ്യ എന്നിവ കൊഴുപ്പേകി. പുഷ്പമേളയോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തില്‍ റവ. ഏബ്രഹാം തോമസ്, മാത്യൂസ് ജോര്‍ജ്, കെ.കെ. റോയിസണ്‍, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ജെറി മാത്യു സാം, ജോമോന് പുത്തന്‍പറമ്പില്‍, പ്രസാദ് ആനന്ദഭവന്, ശ്രീകുമാര്‍ ഇരുപ്പക്കാട്ട്, സോമരാജന്, സിറിള്‍ സി. മാത്യു, പ്രഫ. റ്റി.എം. ഏബ്രഹാം, നിജിത്ത് വര്‍ഗീസ്, വിജോ പൊയ്യാനില്‍, ഷാജി പള്ളിപ്പീടികയില്‍, മനോജ് കോഴഞ്ചേരി, ഏബ്രഹാം പേരങ്ങാട്ട്, ജോജി തൂവോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
കുര്യാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത പുഷ്പമേളയുടെ കാര്‍ഷിക മേളയും സ്റ്റാളുകളും സന്ദര്‍ശിച്ചു. കേരളത്തിലെ 44 നദികളും 31 കായലുകളും സന്ദര്‍ശിച്ച് അവിടങ്ങളില്‍നിന്ന് ജലവും മണലും ശേഖരിച്ച് നെബു തടത്തില്‍ പുഷ്പമേള നഗറില്‍ പ്രദര്‍ശിപ്പിച്ചു.
ഇന്നു വൈകുന്നേരം സമാപന സമ്മേളനം സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് ഉദ്ഘാടനം ചെയ്യും.