ജൈവമാലിന്യ സംസ്കരണം: വീടുകള്‍ കേന്ദ്രീകരിച്ചുള്ള സര്‍വേ തുടങ്ങി
1494330
Saturday, January 11, 2025 4:06 AM IST
അടൂർ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാലിന്യമുക്തം നവകേരളം കാന്പെയ്ന്റെ ഭാഗമായി ഹരിത കര്‍മസേനയുമായി സംയോജിച്ച് ജൈവ മാലിന്യ സംസ്കരണം വീടുകളില്‍ ഉറപ്പാക്കുന്നതിനുള്ള സര്‍വേയ്ക്കു തുടക്കമായി.
12 വരെ തുടരും. ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വന്തം വീട്ടില്‍ നിര്‍വഹിച്ചു. അടൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ജൈവമാലിന്യ സംസ്കരണത്തിന് വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഉറവിട ജൈവമാലിന്യ സംസ്കരണ ഉപാധികള്‍ സംബന്ധിച്ച വിവരം ഹരിതമിത്രം ആപ്ലിക്കേഷന്‍ മുഖേന ശേഖരിക്കും.
ജില്ലാ തലത്തില്‍ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ ഐകെഎം, ശുചിത്വ മിഷന്, കുടുംബശ്രീ മിഷന് എന്നീ ഏജന്‍സികളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ടീമുണ്ടാകും.