കഥകളി അരങ്ങേറ്റം നടന്നു
1494315
Saturday, January 11, 2025 3:58 AM IST
ചെറുകോൽപ്പുഴ: കഥകളിമേളയിലെ അഞ്ചാം ദിനത്തിലെ കഥകളി പഠനകളരി ക്ലബ് പ്രസിഡന്റ് ടി. പ്രസാദ് കൈലാത്ത് ഉദ്ഘാടനം ചെയ്തു. പ്രസാദ് ആനന്ദഭവന് അധ്യക്ഷത വഹിച്ചു. കോന്നിയൂര്‍ ബാലചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. അയിരൂര്‍ ഗ്രാമപഞ്ചായത്തംഗം പ്രദീപ് അയിരൂര്‍, അജയ് ഗോപിനാഥ്, ദിനില്‍ ദിവാകര്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരള കലാമണ്ഡലത്തിലെ പെണ്‍കുട്ടികളുടെ കഥകളി ആദ്യബാച്ച് വിദ്യാർഥിനികളായ കലാമണ്ഡലം ദേവനന്ദ, കലാമണ്ഡലം വൈഷ്ണവി, കലാമണ്ഡലം കൃഷ്ണപ്രിയ എന്നിവരാണ് കഴിഞ്ഞ രണ്ടു ദിനങ്ങളിലായി പഠനക്കളരിയില്‍ കഥകളി അരങ്ങിലെത്തിച്ചത്.
അയിരൂര്‍ നാട്യഭാരതി കഥകളിസെന്ററിലെ ഏഴാംബാച്ച് കഥകളി ചെണ്ട വിദ്യാർഥികളായ എസ്. കാശിനാഥ്, എസ്. ദേവദത്ത്, അമൃത് അശോക് എന്നിവരുടെ അരങ്ങേറ്റം നടന്നു. ആര്‍എല്‍വി മഹാദേവന്റെ ശിക്ഷണത്തിലാണ് ഇവര്‍ ചെണ്ട അഭ്യസിച്ചുകൊണ്ടിരിക്കുന്നത്.